രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ സെമിനാറിനു തുടക്കമായി.
ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ സയൻസ്, ഇലക്ടറൽ ലിറ്ററസി ക്ലബ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു.വികാരി ജനറല്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ബി.എസ്. ആശാലക്ഷ്മി, ഡോ. ഷീന ഷുക്കൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു ജോസഫ്, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. പി.എ. ബിബിൻ, പിടിഎ വൈസ് പ്രസിഡന്റ് ജയിൻ പി. വർഗീസ്, കോളജ് യൂണിയൻ ചെയർമാൻ കെ.ആനന്ദ്, അധ്യാപകരായ ഡോ. ടി. ജിജി കുമാരി, ഡോ. എൻ.വി. വിനോദ്. ഡോ. അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാർ ഇന്ന് സമാപിക്കും.